Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuppam

Kannur

മ​ഴ ക​ന​ത്താ​ൽ കു​ഴ​പ്പ​മാ​കു​ന്ന കു​പ്പം ഇ​നി ആ​ശ്വാ​സ തീ​ര​ത്ത്

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​താ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ളി​പ്പ​റ​മ്പ് കു​പ്പം സി​എ​ച്ച് ന​ഗ​ർ, ക​പ്പ​ണ​ത്ത​ട്ട്, ക​ണി​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​ത​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നു. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ർ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ ടി.​കെ. ഗോ​വി​ന്ദ​ൻ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​ത് ഈ ​മേ​ഖ​ല​യി​ൽ വ​ലി​യ ഭീ​തി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​വു​ക​യും നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും പു​റ​മെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി.

കു​ന്നി​ൻ​ചെ​രി​വു​ക​ളി​ൽനി​ന്ന് കു​ത്തി​യൊ​ലി​ച്ചു​വ​രു​ന്ന ചെ​ളി​യും മ​ണ്ണും താ​ഴെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.

സി.​എ​ച്ച്. ന​ഗ​റി​ലെ നാ​ൽ​പ്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും വ​ഴി​ക​ളി​ലും ചെ​ളി അ​ടി​ഞ്ഞു​കൂ​ടി യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​ത്. പ​ല വീ​ടു​ക​ളു​ടെ​യും ഉ​ള്ളി​ലേ​ക്ക് വ​രെ ഈ ​ചെ​ളി​വെ​ള്ളം ക​യ​റു​ന്നു​ണ്ട്. ഇ​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ പ്ര​ശ്‌​നം പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ വ്യാ​പ​ക​മാ​യി മ​ലി​ന​മാ​യ​താ​ണ്.

എം​എ​ൽ​എ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഇ​ട​പെ​ട്ട് നി​ർ​മാ​ണ ക​രാ​റു​കാ​രാ​യ മേ​ഘ ക​ൺ​സ്ട്ര​ക്ഷ​ൻ​സി​നോ​ട് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​ല്ല.

ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളും അ​റു​തി​യി​ല്ലാ​തെ നീ​ണ്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി.​കെ ഗോ​വി​ന്ദ​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ സ​ബ്‌​മി​ഷ​ൻ ഉ​ന്ന​യി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് സ​മ​ഗ്ര​മാ​യ ഡ്രൈ​നേ​ജ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഓ​വു​ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും യ​ന്ത്ര​സാ​മ​ഗ്രി​ക​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ൺ​സൂ​ൺ റെ​സ്പോ​ൺ​സ് ടീം ​കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പു​റ​മെ, ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രേ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തേ​യും എം​എ​ൽ​എ​യേ​യും ഉ​ൾ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര​മാ​യി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്നും ദു​രി​ത​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഉ​റ​പ്പു ന​ൽ​കി. മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ത​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത ത്തി​നും കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​നും ഭീ​തി​ക്കും ഉ​ട​ൻ അ​വ​സാ​ന​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​പ്പം, ക​ണി​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ.

 

Latest News

Corehub Up